SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

വി.എസ്.രാജേഷ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

cne-award

ന്യൂഡൽഹി: അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മികവിന് ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

മെഡിക്കൽ മേഖലയിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ നടത്തിയ ശ്രദ്ധേയ ശ്രമങ്ങൾ പരിഗണിച്ചാണിത്. ഹൃദയ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില നിർണയത്തിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ രാജേഷിന്റെ റിപ്പോർട്ട് രാജ്യത്തുടനീളം സ്റ്റെന്റുകളുടെ വില കുറയ്‌ക്കുന്നതിലേക്ക് എത്തിച്ചു.

ഡൽഹിയിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ നടന്നചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി നിമുബെൻ ജെ. ബംഭാനിയയിൽ നിന്ന് വി.എസ്. രാജേഷ് പുരസ്‌കാരം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചീഫ് പേട്രണും മുൻ കേന്ദ്രമന്ത്രിയുമായ മുരളീ മനോഹർ ജോഷി, ഫൗണ്ടേഷൻ ചെയർമാൻ ഡോ.ആർ. ബാലശങ്കർ, പി. മുരളീധർ റാവു, ജെ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു. മാദ്ധ്യമ പ്രവർത്തനത്തിലെ മികവിന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവും, ശാസ്ത്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ പി.ടി.ഐ ചീഫ് കറസ്‌പോണ്ടന്റ് ഉസ്മി അത്തറും, മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജും പുരസ്‌കാരങ്ങൾ ഏറ്രു വാങ്ങി. പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് പമ്പാവാസൻ നായർ, ഹരീഷ് കുമാർ എന്നിവരും അർഹരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA