SignIn
Kerala Kaumudi Online
Saturday, 27 June 2026 2.39 AM IST

സി.എസ്. ഷാലറ്റിന് മാദ്ധ്യമ ഫെല്ലോഷിപ്പ്

cs

കൊച്ചി: 'ജാഗത്രയുടെ കേരളീയം" വെബ് മാ​ഗസിൻ ഏർപ്പെടുത്തിയ 18-ാമത് ബിജു എസ്. ബാലൻ സ്മാരക പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിന് കേരളകൗമുദി കൊച്ചി ബ്യൂറോയിലെ സീനിയ‌ർ റിപ്പോർട്ടർ സി.എസ്. ഷാലറ്റ് അർഹയായി. 25,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. എറണാകുളം ഇടക്കൊച്ചി ചിറപ്പുറത്ത് വീട്ടിൽ സി.എ. ഷൈലേഷ് കുമാറിന്റെയും ലീലയുടെയും മകളും സുബിൻ. വി.കെയുടെ ഭാര്യയുമാണ്. റീച്ച് യു.എസ് എയ്ഡ് മീഡിയയുടെയും മീഡിയ അക്കാഡമിയുടെയും ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.

മാദ്ധ്യമപ്രവർത്തകൻ കെ. രാജഗോപാൽ ചെയർപേഴ്സണും ഡോ. എസ്. ശങ്കർ (പരിസ്ഥിതി ശാസ്ത്രജ്ഞൻ),സി.ആർ. നീലകണ്ഠൻ (സാമൂഹ്യ പ്രവർത്തകൻ),എസ്. ഉഷ (ഡയറക്ടർ,തണൽ,തിരുവനന്തപുരം) എന്നിവർ അംഗങ്ങളായ ജൂറിയാണ് ഷാലറ്റിനെ ഫെല്ലോഷിപ്പിന് തിരഞ്ഞെടുത്തത്. ഫെല്ലോഷിപ്പ് വിതരണവും ബിജു. എസ്. ബാലൻ സ്മാരക പ്രഭാഷണവും 28ന് വൈകിട്ട് 4ന് തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA