
തിരുവനന്തപുരം: വിദ്യാഭ്യാസം, സാഹിത്യം, തീർത്ഥാടനം എന്നീ മേഖലകളുടെ വളർച്ചയ്ക്ക് സംഭാവന നൽകി, നവോത്ഥാന നായകന്മാർക്കൊപ്പം പ്രവർത്തിച്ച ആചാര്യനാണ് ചിത്രൻ നമ്പൂതിരിപ്പാടെന്ന് കെ.രാജൻ എം.എൽ.എ പറഞ്ഞു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതി ഏർപ്പെടുത്തിയ അവാർഡ് എസ്.കൃഷ്ണൻ നായർക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 51ലേറെ വർഷം ഹിമാലയ യാത്രകൾക്ക് നേതൃത്വം നൽകിയയാളാണ് കൃഷ്ണൻ നായർ. രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.എം.ആർ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. മേയർ ഡോ.നൈസി ജസ്റ്റിൻ മുഖ്യാതിഥിയായി. അഡ്വ.ഇ.രാജൻ, എൻ.വേണുഗോപാൽ, ആലങ്കോട് ലീലാകൃഷ്ണൻ, തലനാട് ചന്ദ്രശേഖരൻ നായർ, കെ.പി.രാധാകൃഷ്ണൻ, കെ.ചന്ദ്രമോഹൻ, പകരാവൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |