SignIn
Kerala Kaumudi Online
Thursday, 22 October 2026 8.16 AM IST

പെരിന്തൽമണ്ണയിൽ തപാൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു

kk

മലപ്പുറം:പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു,​. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തൽമണ്ണ പൊലീസ് കേസ് അന്വേഷിക്കും.

സാധുവായ പോസ്റ്റൽ വോട്ടുകളിൽ ചിലത് നഷ്ടമായെന്നാണ് സബ് കളക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പേപ്പർ തുറന്ന നിലയിലായിരുന്നുവെന്നും സബ് കളക്ടർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. തെരച്ചിലിനൊടുവിൽ മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERINTHALMANNA, POSTAL BALLOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA