SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കേരള കൗമുദി സമൂഹത്തിന് വഴികാട്ടി :ബിനോയ് വിശ്വം

തിരുവനന്തപുരം: ഒരു കാലഘട്ടത്തിന്റെ നോവുകളും നൊമ്പരങ്ങളുമെല്ലാം കെ.സുകുമാരൻ എന്ന പത്രാധിപർ കേരള കൗമുദിയിലൂടെ സമൂഹത്തിന് മുന്നിലെത്തിച്ചെന്നും,.ഒരു പത്രം എങ്ങനെ സമൂഹത്തിന് വഴികാട്ടണമെന്ന് പഠിപ്പിച്ചത് കേരളകൗമുദിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷന്റെ 55-ാമത് വാർഷിക സമ്മേളനം ഹസ്സൻ മരയ്ക്കാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേജ് ബോർഡ് എടുത്തു കളഞ്ഞതിലൂടെ കേന്ദ്രം ശ്രമിക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കാനാണ്. ലേബർ കോടതികളുടെ മുകളിൽ തൂങ്ങിയാടുന്ന വാൾ കൊണ്ട് നമ്മുടെ തലയറ്റു വീഴാൻ സമ്മതിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എന്നും ഒപ്പമുണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അടൂർ പ്രകാശ് എം.പി പറഞ്ഞു.കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിൽ കേരളകൗമുദിക്കുള്ള പങ്ക് പ്രധാനമാണെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. കേരള കൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ് സാബു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു. .

നമ്മുടെ നേട്ടങ്ങൾ

കേന്ദ്രത്തിന് കുറവ്

ആരോഗ്യ ,വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളെ കേന്ദ്രം കുറവുകളായി കാണുകയാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

കേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷന്റെ 55-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോൺ ജേർണലിസ്റ്റുകൾക്കായി കേരളത്തിൽ സംഘടനയുണ്ടാക്കിയ ആദ്യത്തെ പ്രസ്ഥാനമാണ് കേരളകൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷൻ. തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ച് അതിന് ഉന്നതമായ വർഗ്ഗബോധമാണുള്ളതെന്നും മന്ത്രി പറഞ്ഞു.അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ്.സാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എസ്.പ്രകാശ് പ്രമേയം അവതരിപ്പിച്ചു. ഒരു വർഷക്കാലത്തിനിടെ വിട്ടു പിരിഞ്ഞവർക്കായി ജോയിന്റ് സെക്രട്ടറി ആർ.ബൈജു അനുശോചനം വായിച്ചു.ജനറൽ സെക്രട്ടറി കെ.എസ് സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENOY VISHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA