SignIn
Kerala Kaumudi Online
Monday, 29 June 2026 1.40 AM IST

ഭാഗ്യരാജിന് കണ്ണീർ പ്രണാമം

a

ചെന്നൈ: ജനപ്രിയ കുടുംബ ചിത്രങ്ങളൊരുക്കിയ വിഖ്യാത ചലച്ചിത്രകാരൻ കെ.ഭാഗ്യരാജ് ഇനി ഓർമ്മ. കണ്ണീർ പ്രണാമകൾക്കൊടുവിൽ ഇന്നലെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യത ശ്മശാനത്തിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വെണ്ണീറായി. വിലാപയാത്രയ്ക് ശേഷം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംസ്കാരം. മകൻ ശന്തനു അന്ത്യകർമ്മങ്ങൾ ചെയ്തു.

ശനിയാഴ്ച രാവിലെ പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ഭാഗ്യരാജിന്(73) ഹൃദയാഘാതമുണ്ടായത്. ഉടനെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ച കുടുംബ ചിത്രങ്ങളിലൂടെ ജനപ്രിയനായ ഭാഗ്യരാജ് 75 ലേറെ സിനിമകളിൽ അഭിനയിച്ചു. 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രമുഖ താരങ്ങളെല്ലാം ഭാഗ്യരാജിന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. വികാരനിർഭരമായ രംഗങ്ങളായിരുന്നു ഭാഗ്യരാജിന്റെ വീട്ടിൽ . ശനിയാഴ്ച രാത്രി എത്തിയ മമ്മൂട്ടിയെ കണ്ടതും പൂർണിമ ഭാഗ്യരാജ് പൊട്ടിക്കരഞ്ഞു. പൂർണിമയെ ചേർത്തു പിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. പിന്നാലെ , സുരേഷ്ഗോപിയെത്തി.

ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാര അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുതിർന്ന താരങ്ങളായ അംബിക, നളിനി, സുമലത തുടങ്ങിയവരും ഭാഗ്യരാജിന്റെ വീട്ടിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAGYARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA