SignIn
Kerala Kaumudi Online
Thursday, 10 September 2026 1.32 AM IST

മോദിയുടെ ജന്മദിനം: സേവാ സങ്കൽപ് അഭിയാനുമായി ബി.ജെ.പി

bjp

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിലെ 25-ാം വർഷവും പ്രമാണിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കും. മുഴുവൻ പ്രവർത്തകരും പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആഹ്വാനം ചെയ്തു.

സെപ്റ്റംബർ 17ന് രക്തദാന ക്യാമ്പുകളോടെയാണ് തുടക്കം. വൈകിട്ട് ഏഴിന് വീടുകളിൽ ദീപം തെളിക്കും. സ്‌കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ, ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞം, അങ്കണവാടി-ആശാ പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഒക്ടോബർ ഏഴിന് രാജ്യത്തെ ആയിരത്തോളം കേന്ദ്രങ്ങളിൽ കാൽനട ജാഥകളും ബൈക്ക് റാലികളും നടത്തി 'വികസിത് ഭാരത് 2047' പ്രതിജ്ഞയെടുക്കും. ക്ഷേമപദ്ധതികൾ അർഹരായവരിലെത്തിക്കുന്നതിനായി ബ്ലോക്ക് തലത്തിൽ 'സേവാ സേതു' ക്യാമ്പുകളും നടത്തും. രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും കുറഞ്ഞത് 25 മിനിറ്റ് സന്നദ്ധസേവനത്തിൽ ഏർപ്പെടണമെന്നും നബീൻ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA