SignIn
Kerala Kaumudi Online
Sunday, 04 October 2026 1.45 AM IST

മന്ത്രി ജനീഷിനെതിരെ ഗവർണർക്ക് പരാതി നൽകി ബി.ജെ.പി.

aa

തിരുവനന്തപുരം:കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ

മന്ത്രി ഒ.ജെ.ജനീഷിനെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനനേതാക്കൾ ഗവർണർ ആർ.വി.ആർലേക്കർക്ക് നിവേദനം നൽകി.

സംഭവത്തിന്റെ ഉത്തരവാദിത്വം മന്ത്രി ജനീഷ് പരസ്യമായി ഏറ്റെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാണ് ജനീഷ്. കേന്ദ്രമന്ത്രിയെ തടഞ്ഞതിൽ ഗൂഢാലോചനയുണ്ട്. അതിൽ മന്ത്രി പങ്കാളിയാണ്. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവുമാണ്. സംസ്ഥാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്നത് ഗുരുതരസുരക്ഷാവീഴ്ചയാണ്. ഇക്കാര്യത്തിൽ ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയനിർവാഹകസമിതി അംഗം

പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.ഷോൺ ജോർജ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ നേരിൽ കണ്ട് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA