SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ: 70 കോടിയുടെ കരാറിൽ അടിമുടി തരികിട #കിറ്റ്ഫ്രയുടെ പേരിലുള്ള കരാർ 3 ഉദ്യോഗസ്ഥർ വരുതിയിലാക്കി

dd

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള 70 കോടിയുടെ കരാർ മൂന്നു സർക്കാർ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം സ്വന്തം വരുതിയിലാക്കിയത് നിയമവിരുദ്ധമാണെന്ന് കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) എം.ഡി. സ്‌നേഹിൽ കുമാർ സിംഗ് സർക്കാരിന് റിപ്പോർട്ട് നൽകി. സർക്കാരോ, കിറ്റ്ഫ്രയുടെ ഡയറക്ടർ ബോർഡോ അറിയാതെയാണ് കിറ്റ്ഫ്രയുടെ പേരിൽ അതിന്റെ തലപ്പത്ത് ഇരുന്നവർ കരാർ എടുത്ത് അതു സ്വന്തം വരുതിയിലാക്കിയത്.

കിറ്റ്ഫ്രയുടെ എം.ഡിയായിരുന്ന ഡോ.സന്തോഷ് ബാബുവും ജനറൽ മാനേജരായിരുന്ന രാഹുൽരാജും ചേർന്ന് ദേവസ്വം ബോർഡിൽ നിന്ന് കരാർ ഏറ്റെടുത്തശേഷം അതിനായി പ്രത്യേക പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചു.

സന്തോഷ് ബാബു എം.ഡി സ്ഥാനം രാജിവച്ച് അതിന്റെ സ്പെഷ്യൽ ഓഫീസറായി.രാഹുൽ രാജിനെ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസാറായി സർക്കാർ മാറ്റിയെങ്കിലും പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ രണ്ടാമനാണ്. ഈ സംഘത്തിലുള്ള മൂന്നാമൻ ഇൻഫർമേഷൻ കേരള മിഷനിലെ ഡോ.കെ.പി.നൗഫലാണ്.

ദേവസ്വം ബോർഡിന്റെ ഡിജിറ്റലൈസേഷൻ പദ്ധതി ഏറ്റെടുക്കാൻ കിറ്റ്ഫ്രയുടെ എം.ഡിയായിരുന്ന ഡോ.സന്തോഷ് ബാബുവിനും ജനറൽ മാനേജരായിരുന്ന രാഹുൽരാജിനും സർക്കാർ അനുമതി നൽകിയിട്ടില്ല. കിറ്റ്ഫ്ര ബോർഡ് യോഗത്തിൽ ഈ പദ്ധതി വന്നിട്ടില്ല. കിറ്റ്ഫ്രയെ കൺസൾട്ടന്റായി നിയമിച്ചതും പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചതും ബോർഡ് അറിയാതെയാണ്. പദ്ധതി നടത്തിപ്പിനായി പി.എം.യു രൂപീകരിച്ചതും എം.ഡിയും ജനറൽ മാനേജരും അതിൽ അംഗങ്ങളായതും കിറ്റ്ഫ്ര ബോർഡിന്റെയും സർക്കാരിന്റെയും അനുമതി ഇല്ലാതെയാണ്.ഇൻഫർമേഷൻ കേരള മിഷനിലെ ഡോ.കെ.പി.നൗഫലിനെ പി.എം.യുവിന്റെ ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക് ആക്കിയത് മാതൃവകുപ്പായ തദ്ദേശഭരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ്.

ദേവസ്വം ബോർഡുമായി ചർച്ച നടത്തിയതും പ്രൊപ്പോസൽ തയ്യാറാക്കിയതും ചെലവുൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയവും നടത്തിയത്
ജനറൽ മാനേജരായിരുന്ന രാഹുൽ രാജ് ആണെന്ന് ഇ-ഫയൽ പരിശോധനയിൽ വ്യക്തമായെന്നും റിപ്പോർട്ടിലുണ്ട്. ഇത് എം.ഡി അംഗീകരിക്കുകയായിരുന്നു.ഫയലിൽ അവലോകനം രേഖപ്പെടുത്താനല്ലാതെ മറ്റ് ഉദ്യോഗസ്ഥർക്ക് വേറൊന്നിനും അവകാശമുണ്ടായിരുന്നില്ല. ആർ.പി.എഫ് (റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ) തയ്യാറാക്കാനും ടെക്നിക്കൽ കൺസൾട്ടന്റായും കിറ്റ്ഫ്രയെ ദേവസ്വം ബോർഡ് ശുപാർശ ചെയ്തത് കിറ്റ്ഫ്രബോർഡുമായി ആശയവിനിമയം നടത്താതെയാണ്. ദേവസ്വം ബോർഡ് വിഭാവനം ചെയ്തിട്ടുള്ള തരത്തിൽ പദ്ധതി നടപ്പാക്കാൻ സാങ്കേതിക ഉപദേശം നൽകാനുള്ള വൈഭവമുളള വിദഗ്ദ്ധരില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഐ.റ്റി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിനാണ് റിപ്പോർട്ട് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA