SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ജാമ്യാപേക്ഷ തള്ളി ,​ ബോബി ചെമ്മണൂർ ജയിലിൽ

boby

കൊച്ചി: സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിലടച്ചു. എറണാകുളം ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടയുടൻ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ബോബിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ജനറൽ ആശുപത്രി​യി​ൽ പരിശോധിച്ച് ഉറപ്പി​ച്ച ശേഷമാണ് കാക്കനാട്ടെ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്. 14 ദിവസത്തേക്കാണ് റിമാൻഡ്. ജാമ്യം തേടി ബോബി​ ഹൈക്കോടതി​യെ സമീപിച്ചു.

വയനാട്ടിൽ നിന്ന് ബുധനാഴ്‌ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് രാത്രി 7.20ന് അറസ്റ്റ് രേഖപ്പെടുത്തിയ ബോബിയെ ഉച്ചയ്ക്ക് 12ന് കോടതിയിൽ ഹാജരാക്കി രണ്ടരവരെ വാദം കേട്ടശേഷമാണ് ജാമ്യം നിഷേധിച്ച് മജിസ്ട്രേട്ട് എ. അഭിരാമി ഉത്തരവിട്ടത്. പ്രതി ലൈംഗികാധിക്ഷേപം നടത്തിയെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. സ്വാധീനവും പണവുമുള്ള പ്രതി തെളിവുകൾ നശിപ്പിക്കാനും നാടുവിടാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി​ അംഗീകരിച്ചു. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ഹണിയാണ് സർക്കാരിനായി ഹാജരായത്.

ബോബി ചെമ്മണൂർ കുറ്റം ചെയ്‌തിട്ടില്ലെന്നും ചില പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. കണ്ണൂർ ആലക്കോട് ഉദ്ഘാടനച്ചടങ്ങിൽ അപമാനിച്ചിട്ടില്ല. നാലുമാസം മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിപ്പെട്ടതിൽ സംശയമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

നിയമം അതിന്റെ വഴിക്ക് പോകും. അസഭ്യം പറഞ്ഞവർക്കെതിരായ നടപടി തുടരും.

ഹണി റോസ്

ഞാൻ തെറ്റ് ചെയ്‌തിട്ടില്ല. കുറ്റബോധവുമില്ല.

ബോബി ചെമ്മണൂർ

പരാതിക്കാരിക്ക് ലഭിച്ച ആശ്വാസമാണ് വിധി. പ്രോസിക്യൂഷനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു.

ഹണി

അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOCHE JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA