SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

അടിയന്തരാവസ്ഥ 9-ാം ക്ളാസ് പാഠപുസ്‌തകത്തിൽ

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ 9-ാം ക്ളാസ് സാമൂഹ്യപാഠ പുസ്‌തകത്തിൽ അടിയന്തരാവസ്ഥയുടെ വെല്ലുവിളികളെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തി. മൗലികാവകാശങ്ങൾ വിലക്കിയ ആ കാലഘട്ടം ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാന വെല്ലുവിളികളിൽ ഒന്നാണെന്ന് പാഠത്തിലുണ്ട്.

എൻ‌.സി‌.ഇ‌.ആർ‌.ടി പാഠപുസ്‌തകത്തിലെ ' സമൂഹത്തെ മനസിലാക്കൽ: ഇന്ത്യയും അപ്പുറവും' എന്ന തലക്കട്ടിലെ പാഠത്തിലാണ് ഇതുള്ളത്. അടിയന്തരാവസ്ഥക്കാലത്തെ പ്രതിഷേധങ്ങൾ, പത്രങ്ങളുടെ സെൻസറിംഗ്, രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ്, പൗരന്മാരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തൽ അടക്കം വിവരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനവികാരം ഏകോപിപ്പിക്കുന്നതിൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ പങ്കിനെക്കുറിച്ചും പറയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA