
തിരൂരങ്ങാടി: ഹോട്ടലിന് ലൈസൻസ് അനുവദിക്കാൻ വാങ്ങിയ 10,000 രൂപ കൈക്കൂലി വിജലൻസിനെ കണ്ടതോടെ ഹെൽത്ത് ഇൻസ്‌പെക്ടർ ക്ളോസെറ്റിലിട്ട് ഫ്ലഷ് ചെയ്തു. തിരൂരങ്ങാടി നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കാട്ടാക്കട സ്വദേശി എസ് .ശ്രീജൻ( 39) ആണ് വിരുതൻ. അറസ്റ്റിലായ ഇയാളെ താമസസ്ഥലത്തെത്തിച്ച് ക്ളോസെറ്റിൽ നിന്ന് പണം കണ്ടെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് പ്രവാസിയായ സ്ത്രീ സംരംഭകയിൽ നിന്ന് കൈക്കൂലി വാങ്ങിയത്. താമസസ്ഥലത്തുവച്ചാണ് പണം കൈപ്പറ്റിയത്. സ്ത്രീ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തിയതോടെ ശ്രീജനന് സംശയം തോന്നി. സംഘം മുറിയിൽ പ്രവേശിക്കും മുമ്പ് നോട്ടുകൾ ക്ളോസെറ്റിലിട്ട് ഫ്ളഷ് ചെയ്തു. കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം കൈക്കൂലി വാങ്ങിയത് ഇയാൾസമ്മതിച്ചില്ല. വിശദ ചോദ്യം ചെയ്യലിലാണ് കാര്യം തുറന്നു പറഞ്ഞത്. പ്ളംബറുടെ സഹായത്തോടെ ക്ലോസെറ്റ് പൊളിച്ച് പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്തു. പൈപ്പിന്റെ ബെന്റുകളിൽ തങ്ങി നിന്ന കൈക്കൂലിപ്പണം കണ്ടെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |