
ന്യൂഡൽഹി: പരിസ്ഥിതി ലോല മേഖലയുമായി (ഇ.എസ്.എ) ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് കേരളം സമർപ്പിച്ച ശുപാർശയിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന് സംസ്ഥാനം മറുപടി നൽകിയില്ല. ഡിസംബർ 23നാണ് കത്തയച്ചതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ഡീൻ കുര്യാക്കോസ് എം.പിയെ അറിയിച്ചു.
കരടുവിജ്ഞാപനത്തിൽ നിന്നും വ്യത്യസ്തമായി പരിസ്ഥിതിലോല മേഖല 98 വില്ലേജുകളിലെ 8590.69 ച.കി.മീ ആയി കുറച്ച ശുപാർശ അംഗീകരിക്കണമെന്ന കേരളത്തിന്റെ നിർദ്ദേശവുമായി ബന്ധപ്പെട്ടാണ് കേന്ദ്രം കത്തയച്ചത്. മറുപടി വൈകുകയോ, നൽകാതിരുന്നാലോ കേരളത്തിന് തിരിച്ചടിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |