തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിന് കൗമുദി ടിവി സംഘടിപ്പിക്കുന്ന ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി കോൺക്ലേവ് ഇന്ന് നടക്കും. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ വൈകിട്ട് 5.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ ഉദ്‌ഘാടനം ചെയ്യും.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷനാകും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക്, ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ.രാജശ്രീ എം.എസ്, കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ, ജനറൽ മാനേജർ സുധീർകുമാർ എന്നിവർ പങ്കെടുക്കും. അമൃത വിശ്വവിദ്യാപീഠം, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സഫയർ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി, കിംസ് ഹെൽത്ത് എന്നീ സ്ഥാപനങ്ങളാണ് സ്പോൺസൻസർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |