
തിരുവനന്തപുരം : സിആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. ഈ മാസം 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2467728, 9847131115, 9995444485. mma@captkerala.com.
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ നിയമനത്തിന് ഈ മാസം 19ന് അഭിമുഖം നടക്കും. പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2528855,2528055.
എം.ബി.എ എൻട്രൻസ് 23ന്
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (സെഷൻ 1) 10ന് വൈകിട്ട് 4വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. 23ന് ഞായറാഴ്ചയാണ് പരീക്ഷ. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300
ലോഗോ പ്രകാശനം
തിരുവനന്തപുരം : സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസിന്റെ (സി.ഒ.ഇ.എൻ) ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ കേന്ദ്രത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ.കെ.പി.സുധീറും മുഖ്യ ശാസ്ത്രജ്ഞയായ ഡോ.റൂബി ജോൺ ആന്റോയും ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനും ശാസ്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു. സി.ഒ.ഇ.എൻ തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്റ്റ് വൈറോളജി ക്യാമ്പസിലാണ് താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്.
കെൽട്രോൺ ഐ.ടി കോഴ്സുകൾ
തിരുവനന്തപുരം: ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.സി.എ, കമ്പ്യൂട്ടർ സയൻസ് ഐച്ഛിക വിഷയമായി പഠിച്ച എം.എസ്.സി/ ബി.എസ്.സി ബിരുദധാരികൾക്കായി കെൽട്രോൺ കോഴ്സുകൾ ആരംഭിക്കുന്നു. ഇവരെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനാണ് കോഴ്സ്. 2020-2024 കാലഘട്ടത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഫോൺ- 7356789991, 8714269861
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |