SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

അന്ത്യോദയ പദ്ധതി: മഞ്ഞക്കാർഡുകാർക്ക്  ആളെണ്ണം നോക്കി റേഷൻ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: മഞ്ഞ റേഷൻ കാർഡുള്ള കുടുംബത്തിലെ ഒരംഗത്തിന് പ്രതിമാസം ഏഴു കിലോ ഭക്ഷ്യധാന്യം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരിന്റെ അന്ത്യോദയ അന്നയോജന പദ്ധതി മാറ്റും. നിലവിൽ കുടുംബാംഗങ്ങളുടെ എണ്ണം കുറവാണെങ്കിലും കൂടുതലാണെങ്കിലും 35 കിലോ സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. പുതിയ സമ്പ്രദായത്തിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും പരമാവധി 35 കിലോ എന്നാക്കും.അഞ്ചുപേർക്കുള്ള വിഹിതത്തിന് തുല്യമാണിത്. എന്നാൽ, അഞ്ചുപേരിൽ കുറവാണെങ്കിൽ ആനുപാതികമായി അളവ് കുറയ്ക്കും.

ഇതിനായി, 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഭേദഗതി ചെയ്യും. കരടുബിൽ തയ്യാറായി. നിയമഭേദഗതിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ജൂലായ് 13 വരെ അഭിപ്രായം അറിയിക്കാം. ഭക്ഷ്യവിതരണത്തിലെ അസമത്വം പരിഹരിക്കാനാണ് ശ്രമമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA