SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ(21) കൊലക്കേസ് പ്രതി പിടിയിൽ.

മഞ്ചേരി നറുകര കുണ്ടുപറമ്പ് പുതുവേലിൽ വിനീഷ് വിനോദിനെയാണ്(26) പ്രത്യേക അന്വേഷണ സംഘം ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയത്.കഴിഞ്ഞ ഡിസംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർതുരന്ന് പ്രതി ചാടിപ്പോയത്.

10 ദിവസത്തെ ശ്രമത്തിനൊടുവിലാണ് ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസുപയോഗിച്ച് ടൈൽ ഇളക്കിമാറ്റി ചുമർ തുരന്ന് രക്ഷപെട്ടത്.

വിചാരണ തടവുകാരനായിരുന്ന വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ മൂന്നാം വാർഡിൽ ചികിത്സയിലായിരുന്നു.

വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് ദൃശ്യയെ കിടപ്പുമുറിയിൽ കയറി കൊലപ്പെടുത്തിയത്.കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു.മാനസികാസ്വാസ്ഥ്യത്തെ തുടർന്നാണ് കഴിഞ്ഞ ഡിസംബർ 10ന് കുതിരവട്ടത്ത് എത്തിച്ചത്.രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.തുടർന്ന് ധർമ്മസ്ഥലത്ത് നിന്നാണ് പിടികൂടിയത്.നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും നടത്തിയിരുന്നു.സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.വിനീഷിനെ കണ്ടെത്താൻ വെെകിയതും വിവാദമായിരുന്നു.

2021 ജൂണിൽ ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെയാണ് വിനീഷ് കുത്തിക്കൊന്നത്.പ്രതിയെ സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ദൃശ്യയുടെ പിതാവിന്റെ കടയും ഇയാൾ കത്തിച്ചു.സംഭവശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രെെവർ തന്ത്രപൂർവം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA