SignIn
Kerala Kaumudi Online
Monday, 27 July 2026 9.26 PM IST

യു ട്യൂബറെ കാണാനില്ല, കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

READ ENGLISH VERSION

youtuber-
ദിൽഷാദ്

മലപ്പുറം: യുട്യുബറെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് കാണാതായത്.

"യാത്ര ടു‌ഡേ' എന്ന യുട്യൂബ് ചാനൽ വഴി യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ദിൽഷാദിന് 9.33 ലക്ഷം ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ജൂലായ് ആറിന് വീട്ടിൽ നിന്ന് വ്ലോഗ് ചെയ്യാനായി പുറപ്പെട്ടതാണ്. കൊൽക്കത്തയിലെത്തി കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറ കഥകൾ എന്ന പേരിൽ വ്ലോഗ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ദിൽഷാദുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. ഇതോടെ ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTUBER, YOUTUBER DILSHAD, YATRA TODAY, YOUTUBER MISSING CASE, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA