SignIn
Kerala Kaumudi Online
Friday, 04 September 2026 11.36 AM IST

പൂച്ചയുടെ അസാധാരണ കരച്ചിൽ; കഞ്ഞിക്കലത്തിനകത്ത് പതിയിരുന്നത് ഉഗ്രവിഷമുള്ള മൂർഖൻ; ഞെട്ടൽ

snake
കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ

കണ്ണൂർ: അർദ്ധരാത്രി അടുക്കളയിൽ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിന്റെ സാന്നിദ്ധ്യം വീട്ടുകാരെ അറിയിച്ച് പൂച്ചയുടെ കിടിലൻ ജാഗ്രത. തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം. അർദ്ധരാത്രി സമയത്ത് അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിൽ കേട്ടാണ് മുനീറും കുടുംബവും എഴുന്നേറ്റത്.എന്തെങ്കിലും ഇരയെ പിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ച നിർത്തിയില്ല. വിടാത്ത കരച്ചിലിൽ പന്തികേട് മണത്ത മുനീർ നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തിൽ പതുങ്ങിയ മൂർഖനെ കണ്ടെത്തിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് വീട്ടിലെത്തിയാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, COBRA RESCUE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA