SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

സി. ദിവാകരന്റെ ഭാര്യ ഹേമലത അന്തരിച്ചു

hemalatha
f

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ഭാര്യയും കമ്മ്യൂണിസ്റ്റ് കുടുംബാംഗവുമായ അഡ്വ. ടി.വി.ഹേമലത (72) അന്തരിച്ചു. അസുഖബാധിതായി ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമലേശ്വരം തോട്ടം 'ദീപ'ത്തിൽ (ഇ.ആർ.എ-118) ഇന്ന് വൈകിട്ട് 5ന് സംസ്‌കാരം. ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ പബ്ലിക് റിലേഷൻസ് ഓഫീസറാണ്.

കമ്മ്യൂണിസ്റ്റ് കുടുംബമായ വൈക്കം കണ്ടില്ലത്ത് വെങ്കിടേശ്വരയ്യരുടെയും രാധാമണി അമ്മയുടെയും മൂത്ത പുത്രിയാണ്. 1970കളിൽ എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. കേരള മഹിളാ സംഘത്തിന്റെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. എം.എ, എം.ഫിൽ, എൽ.എൽ.ബി ബിരുദങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിൽ അനൗദ്യോഗിക അംഗവുമായിരുന്നു. 33 കൊല്ലത്തെ സേവനത്തിനുശേഷം ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ശ്രീ ചിത്രയിൽ ഹൗസ് മാഗസിൻ എഡിറ്ററായും സെമിനാറുകളുടെ കോ-ഓർഡിനേറ്ററുമായും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: ഡ്യൂ ദിവാകരൻ (എൻജിനിയർ, ദുബായ്), ഡോ. ഡാലിയ ദിവാകരൻ (പ്രൊഫസർ, അനസ്‌തേഷ്യാവിഭാഗം തിരു.മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ. അരുൺ (കാർഡിയോളജിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ), നിധി (എൻജിനിയർ, ദുബായ്). മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സി.പി.ഐ നേതാക്കളായ കെ.പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രിമാരായ ജി.ആർ അനിൽ, എം.വിജയകുമാർ, കോൺഗ്രസ് നേതാവ് പലോട് രവി, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA