
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ 24-ാമത് സമാധിവാർഷികം ഗുരുനാരായണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.സ്വാമിയുടെ അവസാന നാളുകളിലെ വാസസ്ഥാനമായിരുന്ന മുട്ടടയിലെ ഗുരുനാരായണ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിൽ നടന്ന സമാധി വാർഷികം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂക്ഷ്മാനന്ദ,ഗുരുനാരായണ ഫൗണ്ടേഷൻ ചെയർമാൻ ജി.മോഹൻദാസ്,അഡ്വ.ടി.കെ.ശ്രീനാരായണ ദാസ്,മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ഡയറക്ടർ കൃഷ്ണമോഹൻ,സ്വാമി സുകൃതാനന്ദ,ശിവഗിരി യുവജന വേദി ജനറൽ സെക്രട്ടറി അരുൺകുമാർ,ട്രഷറർ ചെമ്പഴന്തി ജയമോഹൻലാൽ,എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം വൈ.എസ്.കുമാർ,റിച്ച് ബാബു,വിനോദ് വിശാൽ,സജീവ്.ജി,തിലകൻ.എ.ആർ,ആറ്റിങ്ങൽ വിഷ്ണു,ഉണ്ണികൃഷ്ണൻ പട്ടാഴി,കനകാംബരൻ,രാഹുൽ മോഹൻ എന്നിവർ പുഷ്പാർച്ചനയിലും സമൂഹ പ്രാർത്ഥനയിലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |