കൊച്ചി : ചേരാനല്ലൂരിൽ ജഡ്ജിയുടെ മരനായ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സർക്കാർ കുടുംബത്തിനൊപ്പമാണെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
ജഡ്ജിയെ അറസ്റ്റ് ചെയ്യുക, സസ്പെൻഡ് ചെയ്യുക, 17കാരന്റെ ജാമ്യം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മക്കൾ അടക്കമുള്ളവർ ചേരാനല്ലൂർ പൊലീസ ്സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. എ.ഡി.ജി.പി പി. വിജയൻ നാളെ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |