SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

വെല്ലുവിളികൾക്ക് വിദ്യാഭ്യാസമേഖല സജ്ജമാകണം: മുഖ്യമന്ത്രി

a

കൊച്ചി: ശാസ്ത്ര, സാങ്കേതികവിദ്യകൾ വികസിച്ചകാലത്ത് വെല്ലുവിളികൾ നേരിടാൻ വിദ്യാഭ്യാസമേഖല സജ്ജമാകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ കോംപ്ളക്‌സസ് സംഘടിപ്പിച്ച സി.ബി.എസ്.ഇ പ്രിൻസിപ്പൽമാരുടെ സമ്മേളനം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിപ്ളവത്തിന്റെ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എ.ഐ, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് തുടങ്ങിയവ വികസിക്കുകയാണ്. മാറുന്ന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ച് പഠനം എങ്ങനെയാകണമെന്ന സമീപനവും പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ ഡയറക്‌ടർമാരായ ഡോ. മനോജ് കെ. ശ്രീവാസ്‌തവ, ഡോ. പ്രഗ്യാ എം. സിംഗ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി എസ്. നിർമ്മല, കോൺഫെഡറേഷൻ പ്രസിഡന്റ് ജോജി പോൾ, ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAHODHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA