കോഴിക്കോട്: സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്ന മുഴുവൻ തുകയ്ക്കും സർക്കാർ ഗ്യാരന്റി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസെെറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷെഡ്യൂൾഡ്, നാഷണലെെസ്ഡ് ബാങ്കുകളിലേതു പോലുള്ള സുരക്ഷ സഹകരണ നിക്ഷേപത്തിനും നൽകണം. ഇപ്പോൾ അഞ്ച് ലക്ഷം വരെയാണ് നിക്ഷേപ ഗ്യാരന്റി. അത് കിട്ടാറുള്ളത് സ്ഥാപനം ലിക്വിഡേറ്റ് ചെയ്യുമ്പോഴാണ്. പലരും കൂടുതൽ തുക നിക്ഷേപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും അതുവഴി വിശ്വാസ്യത ആർജ്ജിക്കുകയും വേണം. കുറച്ചു പേർ കൂട്ടു ചേർന്ന് പണം കക്കാനുള്ള മേഖലയാക്കി സഹകരണ രംഗത്തെ മാറ്റിയാൽ, ഏത് പാർട്ടിക്കാരായാലും അവരുടെ സ്ഥാനം ജയിലിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. ഫെെസൽ ബാബു എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.ജയന്ത്, കെ.പ്രവീൺകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി അനു .എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |