SignIn
Kerala Kaumudi Online
Tuesday, 11 August 2026 6.12 PM IST

എംഡിഎംഎയുമായി പിടിയിലായത് മുഖ്യമന്ത്രി വിഡി സതീശന്റെ മുൻ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ: ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത്

READ ENGLISH VERSION

vd-satheesan-hussain
മുഖ്യമന്ത്രി വിഡി സതീശൻ,​ മുഹമ്മദ് ഹുസൈൻ

കാസർകോട്: കാസർകോട് എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയ്ക്കൊപ്പമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രങ്ങൾ പുറത്ത്. പെരുമ്പാവൂർ സ്വദേശി കെ എച്ച് മുഹമ്മദ് ഹുസൈനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇയാൾ വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ആയിരുന്നുവെന്നാണ് വിവരം.

ഇയാളുടെ സോഷ്യൽ മീഡിയയിൽ വിഡി സതീശനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമുണ്ട്. ഹുസൈന്റെ ഗൃഹപ്രവേശന ചടങ്ങിലുൾപ്പെടെ വിഡി സതീശൻ പങ്കെടുത്തിരുന്നതായാണ് വിവരം. അതേസമയം, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ നടത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു മുഹമ്മദ് ഹുസൈൻ. ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേസ്ബുക്കിലുണ്ട്.

ഞായറാഴ്ചയാണ് മുഹമ്മദ് ഹുസൈൻ ലഹരിക്കേസിൽ പൊലീസിന്റെ പിടിയിലായത്. കാലിക്കടവിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎയുമായാണ് പൊരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ദുൾ സലാം (27), പി എ അബ്ബാസ് (50) എന്നിവർ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിക്കുന്ന സംഘത്തിന്റെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.

English Summary

The Chief Minister’s social media coordinator was reportedly arrested with MDMA. Photos of the two together have also surfaced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, SOCIALMEDIA, MDMA ARREST, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA