SignIn
Kerala Kaumudi Online
Monday, 22 June 2026 12.54 PM IST

ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വർദ്ധിപ്പിക്കും; എൽഡിഎഫിനെപ്പോലെയല്ല, വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION

v-d-satheesan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ക്ഷേമ പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിക്കുമെന്നത്. ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. ക്ഷേമ പെൻഷൻ അർഹരായവർക്ക് ലഭിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങൾ പുതുക്കാനും പുതിയ സംവിധാനം ഏർപ്പെടുത്താനും യുഡിഎഫ് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതൽ കൊടുത്തുതുടങ്ങുമെന്നും മുടക്കമില്ലാതെ പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പെൻഷൻ 2000 രൂപയിൽ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നിറവേറ്റുമെന്നും എൽഡിഎഫിന്റെ വാക്ക് പോലെയായിരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അർഹരെ ഉൾപ്പെടുത്തി അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN, UDF GOEVRNMENT, WELFARE PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA