SignIn
Kerala Kaumudi Online
Friday, 10 July 2026 8.17 PM IST

മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി

READ ENGLISH VERSION

veena-vijayan

കൊച്ചി: മാസപ്പടിക്കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടികൾക്ക് ഇ ഡി മുന്നൊരുക്കം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് കൊച്ചിയിൽ ഇ ഡി ഡയറക്‌ടർ പങ്കെടുക്കുന്ന യോഗം ചേരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
5 DAYS AGO
Jun 05, 2026 11:09 AM

സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ കക്ഷിയല്ല. അതേസമയം, ഹൈക്കോടതി വിധി സിഎംആർഎല്ലിന് എതിരായ സാഹചര്യത്തിൽ നോട്ടീസ് നൽകി വീണാ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഇ ഡി കടക്കുമെന്നാണ് സൂചന.

5 DAYS AGO
Jun 05, 2026 10:49 AM

അന്വേഷണം വേഗത്തിലാക്കാൻ ഇ ഡി. നിർണായക ഇ ഡി യോഗം ഉടൻ കൊച്ചിയിൽ ചേരും. ഇ ഡി ഡയറക്‌ടർ രാഹുൽ നവീൻ യോഗത്തിൽ പങ്കെടുക്കും.

5 DAYS AGO
Jun 05, 2026 10:44 AM

സുപ്രീകോടതിയെ സമീപിക്കാൻ സാവകാശം നൽകണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി തള്ളി.

RELATED TOPICS: ED, HIGHCOURT, VERDICT, INVESTIGATION, CMRL, VEENA VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA