SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

നിയമഭേദഗതി കോടതികളിൽ അധികഫീസടച്ചാൽ തിരിച്ച് കിട്ടില്ല

a

തിരുവനന്തപുരം:കോടതികളിൽ അടയ്ക്കുന്ന ഫീസ് അധികമായാലും കോടതിക്ക് പുറത്ത് ഒത്തുതീർപ്പായാലും അധികഫീസ് തിരിച്ചുകിട്ടില്ല. ഇതുകൂടി ഉൾപ്പെടുത്തി കേരള കോർട്ട്ഫീസും വ്യവഹാരസലയും നിയമത്തിൽ വരുത്തിയ ഭേദഗതിക്ക് നിയമസഭയുടെ അംഗീകാരമായി. ഒത്തുതീർപ്പുണ്ടാക്കി അപേക്ഷാഫീസ് തിരിച്ചുചോദിക്കുന്നതിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനാണ് ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. മലബാറിലെ ദേവസ്വംബോർഡിലേയും ക്ഷേത്രത്തിലേയും വാർഷികകണക്ക് തയ്യാറാക്കുന്നത് ജൂലായ് മുതൽ ജൂൺ വരെയുള്ള ഫസലി വർഷമെന്ന കാർഷികകലണ്ടർ പ്രകാരമായിരുന്നു. സംസ്ഥാനത്തെ സാമ്പത്തികകാര്യങ്ങൾ തയ്യാറാക്കുന്നത് ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള ബഡ്ജറ്റ് കലണ്ടർ പ്രകാരവും. ഇതുരണ്ടുമായുളള ആശയക്കുഴപ്പം ഒഴിവാക്കാൻ ദേവസ്വംകലണ്ടർ ബഡ്ജറ്റ് കലണ്ടറിലേക്ക് ഏകീകരിച്ച് ഹിന്ദു എൻഡോവ്മെന്റ് ആക്ടിൽ ഭേദഗതിക്കുളള ബില്ലിനും അംഗീകാരമായി. മന്ത്രി കെ.മുരളീധരൻ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA