SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

മിനി കൂപ്പർ അപകടം: ജാമ്യഹർജിയിൽ വിധി നാളെ സമ്പന്നകുമാരന് കുരുക്കായി കൂട്ടുപ്രതിയുടെ ശബ്ദസന്ദേശം

court

കൊച്ചി:നെടുമ്പാശേരി​യി​ൽ മൂന്നു പേരുടെ മരണത്തി​ന് കാരണമായ മി​നി​ കൂപ്പർ കാർ അപകടക്കേസി​ൽ മുഖ്യപ്രതി​ സുഹൈൽസജീവി​നെ പ്രതി​രോധത്തി​ലാക്കി, സഹയാത്രി​കനും മൂന്നാം പ്രതിയുമായ ജോയൽ എസ്.ആന്റോയുടെ ശബ്ദസന്ദേശം എറണാകുളം സെഷൻസ് കോടതി​യി​ൽ പൊലീസ് സമർപ്പി​ച്ചു. നാലുപ്രതി​കളുടെയും ജാമ്യഹർജി​യാണ് പരി​ഗണി​ക്കുന്നത്. നാളെ വി​ധി​ പറയും.

''സുഹൈൽ ഫുൾ മദ്യപിച്ചു, പല ബാറുകളി​ൽ കയറി​, ഭയങ്കര സ്പീഡി​ലാണ് ഓടി​ച്ചത്, വരുന്ന വഴി കാർ സ്കൂട്ടറിന്റെ പി​ന്നി​ൽ ഇടി​ച്ച് തെറി​പ്പി​ച്ചു. മൂന്നുപേർ മരിച്ചു, കൈയ്യും കാലും വി​റച്ചുപോയി​, നാട്ടുകാർ വന്നപ്പോൾ വാപ്പ നോക്കിക്കോളുമെന്ന് സുഹൈൽ പറഞ്ഞു, (രണ്ടാം പ്രതി​)നിനവാണ് അമീറിനൊപ്പം രക്ഷപ്പെടാൻ പറഞ്ഞത്, വിറയൽ ഇപ്പോഴും മാറിയിട്ടില്ല" തുടങ്ങി​യവയാണ് ശബ്ദരേഖയി​ലുള്ളത്.

11ന് പുലർച്ചയായിരുന്നു അപകടം. സ്ഥലത്ത് നിന്ന് മുങ്ങിയശേഷം രാവിലെ 9.25നാണ് ജോയൽ സുഹൃത്തിന് മെസേജ് അയച്ചത്.

അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. വാദത്തിനിടെ പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനും

ശബ്ദസന്ദേശം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മറ്റെന്തെങ്കിലും ലഹരിഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാഫലം വരാനുണ്ട്. കാറിന്റെ ഇവന്റ് ഡേറ്റാ റെക്കാഡർ വിശദാംശങ്ങളും വരാനുണ്ട്. പ്രതികൾ സ്ഥിരമായി അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ തെളിവുകളുണ്ട്. അപകടം ഉണ്ടായ ഉടൻ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണ്. ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശമാകുമെന്നും പൊലീസ് വാദിച്ചു. രണ്ടാഴ്ചയായി പ്രതികൾ റിമാൻഡിലാണെന്നും ചോദ്യംചെയ്യലും തെളിവെടുപ്പും കഴിഞ്ഞെന്നും 19വയസ്സുകാരെ ഇനിയും ജയിലിലിടുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA