SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

ഡ്രൈവിംഗ് ലൈസൻസ് സ്‌മാർട്ടാക്കും:മന്ത്രി ജോൺ

a

ന്യൂഡൽഹി: സംസ്ഥാനത്ത് ചിപ്പ് ഘടിപ്പിച്ച, ഹോളോഗ്രാം മുദ‌്ര‌യുള്ള സ്‌മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞു. ഇപ്പോൾ നൽകുന്ന ഇ-ലൈസൻസ് മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്‌നമാകുന്ന സാഹചര്യത്തിലാണിത്. ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച 'മൈക്ക് ടുഗദർ' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവിംഗും റോഡ് സുരക്ഷയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്ളസ് ടു കഴിഞ്ഞിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കുന്ന വിധത്തിൽ പരിശീലനം നൽകും.

സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് സർവീസുകൾക്ക് വന്ന നഷ്ടം പരിഹരിക്കാൻ ശ്രമിക്കും. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് സർക്കാർ നൽകിയ സഹായമാണ്.

ഡ്രൈവിംഗ് അറിയില്ല

ഗതാഗത മന്ത്രിയാണെങ്കിലും തനിക്ക് ഡ്രൈവിംഗ് അറിയില്ലെന്നും ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും സി.പി.ജോൺ പറഞ്ഞു.

സി.എം.പി നേരത്തെ കൈകാര്യം ചെയ്‌തിരുന്ന സഹകരണ വകുപ്പാണ് ചോദിച്ചതെങ്കിലും മോശമല്ലാത്ത ഗതാഗത വകുപ്പ് ലഭിച്ചതിനാൽ തൃപ്‌തിപ്പെട്ടെന്ന് സി.പി.ജോൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA