SignIn
Kerala Kaumudi Online
Monday, 31 August 2026 2.46 AM IST

ആറൻമുള ജലമേളയെ ദേശീയ ഉത്സവമാക്കണം : ഉപരാഷ്ട്രപതി

cp-radhakrishnan

ആറൻമുള : ആറൻമുള വള്ളംകളിയെ ദേശീയോത്സവമാക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. സത്രക്കടവിൽ ആറൻമുള ജലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറിലധികം തുഴച്ചിലുകാർ ഒരേതാളത്തിൽ തുഴയുന്ന പരമ്പരാഗത വള്ളങ്ങൾ കായികക്ഷമതയുടെയും കരകൗശല മികവിന്റെയും ഉദാഹരണമാണ്. സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തിൽ ആറന്മുളയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നൽകാൻ ജലമേളയ്ക്ക് കഴിഞ്ഞു. നമ്മുടെ പാരമ്പര്യങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
പാരമ്പര്യവും ആധുനികതയും പരസ്പരവിരുദ്ധമായ ശക്തികളല്ല. അവയ്ക്ക് ഒരുമിച്ച് നിലകൊള്ളാൻ കഴിയുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം.ജോൺ, ആന്റാേ ആന്റണി എം.പി, അബിൻ വർക്കി എം.എൽ.എ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA