SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

മദ്യനികുതി കുറച്ചത് പിൻവലിക്കാത്തത് കമ്പനിയെ ഭയന്ന്

cpm

തിരുവനന്തപുരം: ബക്കാഡി കമ്പനിക്ക് വേണ്ടി മദ്യ നികുതി കുറച്ച ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയും സഭയോടുള്ള അനാദരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഫിനാൻസ് ബില്ലിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തുമെന്നാണറിയുന്നത്. അതോടെ ബക്കാഡി കമ്പനിക്ക് കോടതിയിൽ പോയി അനുകൂല വിധി നേടാനാകും. ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്തുവരുമെന്ന ഭയം മൂലമാണ് നികുതി നിർദ്ദേശം പിൻവലിക്കാത്തത്. എൽ.ഡി.എഫ് സർക്കാർ പഴ വർഗ്ഗങ്ങളിൽ നിന്നു വീര്യം കുറഞ്ഞ പാനീയം ഉൽപാദിപ്പിക്കാൻ കൃഷിക്കാർക്ക് അനുമതി നൽകുകയായിരുന്നു. ഹോർട്ടി വൈൻ എന്ന ഇനം അംഗീകരിക്കുകയും ചെയ്തു. 80 കോടി രൂപ സർക്കാരിന് അധിക വരുമാനവുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA