കൊല്ലം: പൊതുയോഗത്തിലെ പ്രസംഗത്തിനിടെ മലബാറിലെ ജനങ്ങളെ അധിക്ഷേപിച്ച് സിപിഎം നേതാവ്. സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസണാണ് ഇത്തരത്തിൽ പ്രസംഗിച്ചത്. വടക്കൻ കേരളത്തിൽ നിന്നുള്ളവർ കാരണം സെക്രട്ടറിയേറ്റിൽ മന്ത്രിയോഫീസിൽ ചെന്നുകയറാനാകില്ലെന്നാണ് പി കെ ജോൺസൺ പ്രസംഗിച്ചത്.
മലപ്പുറം, കാസർകോട് പോലെ മലബാർ ഭാഗത്തുനിന്നുള്ളവർ തിരുവനന്തപുരത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'മലപ്പുറം, കാസർകോട് മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് അവിടെനിന്ന് വന്നിറങ്ങുകയാണ്. ഇറങ്ങിക്കഴിഞ്ഞാൽ ഒന്നുരണ്ടാഴ്‌ച ഇവിടെ താമസിച്ച് കാര്യങ്ങളൊക്കെ സാധിച്ച്, തിന്നു കുളിച്ച് മുടിച്ച്..ബാക്കി ഞാൻ പറയുന്നില്ല. പൊതുമരാമത്ത് വകുപ്പിലിട്ട് അലക്കുകയാണ്. 10 ലക്ഷവും 15 ലക്ഷവുമാണ് ഈ എഇയുടെ കച്ചവടം. എഇയ്‌ക്ക് 25 ലക്ഷത്തിലേക്ക് വരികയാണ്. ഇങ്ങനെ ഓരോ വകുപ്പിലും ലേലം വിളിച്ചുകൊണ്ട് നിർത്തി കോൺഗ്രസുകാർക്ക് 10 വർഷം നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി കേരളത്തെ അഴിമതിയുടെ ലാവണമാക്കി മാറ്റുകയാണ്.'-പി എ ജോൺസൺ പ്രസംഗത്തിൽ പറഞ്ഞു.
ഖദറുകാരെക്കൊണ്ട് വലിയ വിഷമമാണെന്നും ഒരു മന്ത്രിയുടെ ഓഫീസിലും ചെന്നുകയറാനാകുന്നില്ലെന്നും സെക്രട്ടറിയേറ്റിൽ ഒട്ടും പറ്റുന്നില്ലെന്നും ജോൺസൺ പറഞ്ഞു. പണ്ട് ത്രീസ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലിലൊന്നും അവിടെ ആൾ വരില്ലായിരുന്നെന്നും എന്നാലിപ്പോൾ ആറ് മാസം മുൻപുതന്നെ ബുക്ക് ചെയ്യണമെന്നും ജോൺസൺ പരിഹസിച്ചു. പഞ്ചായത്തിലെ എൽഡിഎഫ് യോഗത്തിൽ മുൻമന്ത്രി കെ ബി ഗണേശ് കുമാറടക്കം സന്നിഹിതരായിരിക്കെയാണ് ജോൺസൺ ഇത്തരത്തിൽ പറഞ്ഞത്.
A CPM leader has sparked controversy after allegedly making derogatory remarks about people from Malabar during a public meeting. CPM Kottarakkara Area Secretary P. K. Johnson claimed that it has become difficult to enter the Secretariat or ministers' offices because of the large number of people coming from North Kerala (Malabar). His remarks have drawn criticism for being insulting toward the people of the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |