
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ വെെകാരിക പ്രതികരണവുമായി സിപിഎം പ്രവർത്തകർ. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. 'കേന്ദ്ര സർക്കാർ തെമ്മാടികളെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

ഇഡി റെയ്ഡിന് പിന്നാലെ മുതിർന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധം. വികെ പ്രശാന്ത്, വി ജോയ്, ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി എന്നീ നേതാക്കൾ പ്രതിഷേധിക്കുന്നു.

എക്സലോജിക് കേസിൽ ഡൽഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്‌മെന്റ് ആണെന്നും പി ജയരാജൻ
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്. നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്. ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും പിഎം ആർഷോ കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴിയെടുക്കുന്നു.
കേന്ദ്ര ഏജൻസികളിൽ യാതൊരു സ്വാധീനവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മന്ത്രി പിസി വിഷ്ണുനാഥ്
ഇ.ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രി കെകെ ശൈലജ. ഇത്തരം റെയ്ഡ് കൊണ്ട് സി.പി.എമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക. സി.പി.എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വസതിയിൽ ഇ. ഡി റെയ്‌ഡ് നടക്കുന്നതിന്റെ ഭാഗമായി പുറത്ത് കാവൽ നിൽക്കുന്ന കേന്ദ്ര സേനാംഗങ്ങൾ
പിണറായിക്കെതിരായ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് 10 ഇടത്താണ് പരിശോധന നടക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും 14 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.
സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
പിണറായി വിജയന്റെ മകൾ വീണ വിജയനെ ഇഡി ചോദ്യം ചെയ്തു.
കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |