തിരുവനന്തപുരം: ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് നിയമനത്തിനുള്ള പൊലീസിലെ പ്രവേശനപരീക്ഷ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവിറക്കിയിരുന്നു. ഇത് ഭരണാനുകൂലികളായ പൊലീസുകാരെ തിരുകി കയറ്റനാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി ഐജിമാരും എസ്‌പിമാരും രംഗത്തെത്തി.
കേരള പൊലീസിന്റെ സ്‌പെഷ്യൽ യൂണിറ്റുകളാണ് ക്രൈംബ്രാഞ്ചും സ്‌പെഷ്യൽ ബ്രാഞ്ചും. ഏഴുവർഷം മുൻപാണ് ഈ യൂണിറ്റുകളിലേയ്ക്ക് അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ആരംഭിച്ചത്. പരീക്ഷ നടത്താൻ പലതവണ തീയതി നിശ്ചയിച്ചെങ്കിലും പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവിറക്കുകയായിരുന്നെന്നാണ് ആരോപണം. ഇതോടെയാണ് ഐജിമാരും എസ്‌പിമാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്റലിജൻസ് പരീക്ഷയും ഇതുവരെ നടത്തിയിട്ടില്ല. 30ന് നടത്താനാണ് മേധാവിയുടെ തീരുമാനം. എന്നാൽ ഈ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദമുണ്ടെന്നാണ് വിവരം. അതേസമയം കടുത്ത സമ്മർദങ്ങൾക്കിടയിലും വിജിലൻസ് പരീക്ഷ നടത്തിയിരുന്നു.
There are allegations of an attempt to derail the police entrance examination for appointments to the Crime Branch and Special Branch. The controversy arose after the Crime Branch chief issued an order to make the appointments without conducting the examination. Critics allege that the move was intended to facilitate the entry of police personnel loyal to the ruling establishment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |