
കൊച്ചി: റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ) ഡയറക്ടർ ജനറലുമായിരുന്ന തേവര ശാന്തിനഗർ മീനാക്ഷിയിൽ സി. ബാബു രാജീവ് (79) നിര്യാതനായി. കൊച്ചി പോർട്ട് ട്രസ്റ്റ് മുൻ ചെയർമാനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ലക്ഷ്മി (യു.എസ്.എ), കല്യാണി (മുംബയ്), പരേതയായ മീനാക്ഷി. ആലുവ യു.സി കോളേജിലെ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് എഫ്.എ.സി.ടിയിൽ എക്‌സിക്യുട്ടീവ് ട്രെയിനിയായി. 1971ൽ ഐ.പി.എസും പിന്നാലെ ഐ.എ.എസും നേടി. 1993-1999ൽ കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർമാനായും 2000-2003ൽ സിയാൽ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. അസാം അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്നു. 2007ൽ കേന്ദ്ര സെക്രട്ടറിയായി വിരമിച്ചു. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഡയറക്ടർ ജനറലായി നിയമിതനായി. മുംബയിലെ സ്വകാര്യ ലോജിസ്റ്റിക് ആൻഡ് പോർട്ട് കമ്പനിയുടെ സി.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |