
കൊച്ചി: പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകൾ വിലപ്പെട്ടതായിരുന്നു. ഡി.എൻ.എ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് സഹായകമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പലതും കണ്ടെത്തിയിരുന്നില്ല. ആയുധങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തിന് അവസരം ലഭിച്ചിരുന്നില്ല. വിട്ടയയ്‌ക്കപ്പെട്ടവരിൽ അഞ്ചു പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. വിധി വന്നാലേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |