SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

സി.പി.എം മസ്തിഷ്‌കത്തിനേറ്റ പ്രഹരം: കെ.കെ.രമ

periya-case

കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ്‌ വിധി സി.പി.എം മസ്തിഷ്‌കത്തിനു വീണ്ടുമേറ്റ കനത്ത പ്രഹരമെന്ന് കെ.കെ.രമ എം.എൽ.എ. ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്. സർക്കാർ രാജിവച്ച് ജനവിധി തേടണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. എന്നാൽ എൽ.ഡി.എഫ് സർക്കാർ അത് നിർവഹിച്ചില്ല. സി.ബി.ഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി ഖജനാവിൽ നിന്ന്‌കോടികൾ മുടക്കി നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളിവിട്ടതും സർക്കാരാണ്. അങ്ങനെ സർക്കാരിന് കൂടി പങ്കാളിത്തമുള്ള കുറ്റകൃത്യമായി മാറി ഈ ദാരുണസംഭവം. വാസ്തവത്തിൽ സർക്കാരിനെതിരായ കോടതി വിധി കൂടിയാണെന്നും രമ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA