SignIn
Kerala Kaumudi Online
Thursday, 25 June 2026 10.02 AM IST

പ്ളൈവുഡ് കൊണ്ടു മറച്ച ചുവരുകൾ മണൽ നിറഞ്ഞ തറയിൽ ഉറക്കം  #ദയനീയനിലയിൽ  ദിക്ഷലിന്റെ ഭവനം

a

തിരുവനന്തപുരം; തകര ഷീറ്റ് മേഞ്ഞ കൂര. ചുവരുകൾക്ക് പകരം പഴയ പ്ലൈവുഡ് കൊണ്ടുള്ള മറ . ചിറയിൻകീഴ് അഴൂരിൽ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷൽ ദിലീപിന്റെ വീടാണിത്. വീടിരിക്കുന്ന അഞ്ചു സെന്റ് വസ്തുവാകട്ടെ പെരുങ്ങുഴി സ്വദേശിയായ മോഹനൻ കുടികിടപ്പായി നൽകിയതാണ്.

അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ദിലീപ് പണിക്ക് ശേഷം മിച്ചം വരുന്ന സാധനങ്ങൾ കൊണ്ടുവന്നാണ് ഈ കൂര വച്ചത്. കഠിനംകുളം കായലിനോട് ചേർന്ന് കുറ്റിക്കാടും പാഴ്ചെടികളും പടർന്ന വീട്ടുപരിസരത്തിനു ചുറ്റും ചതുപ്പാണ്. മണലും കാടും നിറഞ്ഞ സ്ഥലത്താണ് വീട്. മഴവെള്ളം കയറാതിരിക്കാൻ ഒരുവരി താബൂക്ക് പ്ലൈവുഡിന് വെളിയിലായി കെട്ടിയിട്ടുണ്ട്. ഇടുങ്ങിയ രണ്ടു മുറികളുള്ള വീട്ടിലാണ് ആറുപേർ ജീവിക്കുന്നത്. ദിലീപിനും ഭാര്യക്കും മക്കൾക്കും പുറമെ, ദിലീപിന്റെ അമ്മയും സഹോദരിയും ഈ വീട്ടിലാണ് താമസം.
പഞ്ചായത്തിൽ നിന്നു പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ മാസങ്ങൾക്കു മുമ്പേ കരാറായെങ്കിലും തുക ലഭിച്ചിട്ടില്ല. പാചകം ചെയ്യുന്നത് പുറത്തെ ചായ്പ്പിലാണ്.

വീടിന്റെ അകവും പുറവും ഒരുപോലെ മണലാണ്.

നിലത്ത് കീറിയ ടാർപ്പയും അതിന് മുകളിൽ പായയും വിരിച്ചാണ് അമ്മുമ്മ ലീലയ്‌ക്കൊപ്പം ദിക്ഷൽ ഉറങ്ങാൻ കിടന്നത്. ഇതേ മുറിയിലെ പഴയ ഇരുമ്പ് കട്ടിലിൽ ദിലീപിന്റെ സഹോദരി ലിജി കിടപ്പുണ്ടായിരുന്നു. സമീപത്തെ മുറിയിലാണ് ദിലീപും അനുവും മകൾ ദൃക്ഷികയും കിടന്നത്. പ്ലൈവുഡുകൾക്ക് ഇടയിലെ ദ്വാരത്തിലൂടെ പാമ്പിന് അനായാസം കയറാം. മണലിന്റെ തണുപ്പിൽ പഴയൊരു അലമാരയുടെ അടിയിൽ ഒളിച്ചിരിക്കുമ്പോഴാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്.

ലീലയ്‌ക്ക് പഞ്ചായത്തിൽ നിന്നു മൂന്ന് സെന്റ് വസ്തു നൽകിയിരുന്നെങ്കിലും ചതുപ്പ് പ്രദേശമായതിനാൽ വീട് നിർമ്മിക്കാൻ യോഗ്യമല്ല, കായലോരത്തെ ചതുപ്പിൽ വീട് നിർമ്മിക്കാൻ സർക്കാരിന്റെ സഹായം കാത്തിരിക്കുകയായിരുന്നു ഈ കുടുംബം.

മ​ക​ന്ചി​കി​ത്സ​ ​ല​ഭി​ച്ചി​ല്ല:
ദി​ക്ഷ​ലി​ന്റെ​ ​പി​താ​വ്
#​ ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്ക്
ആ​ശു​പ​ത്രി​ ​പ്ര​തി​ക്കൂ​ട്ടിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ചി​റ​യി​ൻ​ ​കീ​ഴ് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ ​കു​ട്ടി​ക്ക് ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​ ​പോ​ലും​ ​ന​ൽ​കാ​ൻ​ ​ഡോ​ക്ട​ർ​മാ​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ന്ന്
പാ​മ്പു​ക​ടി​യേ​റ്റ് ​മ​രി​ച്ച​ ​എ​ട്ടു​വ​യ​സു​കാ​ര​ൻ​ ​ദി​ക്ഷ​ലി​ന്റെപി​താ​വ്
ദി​ലീ​പ് ​പ​റ​ഞ്ഞു​ .​ ​കാ​ലി​ൽ​ ​എ​ന്തോ​ ​ക​ടി​ച്ചു​ ​എ​ന്ന് ​പ​റ​ഞ്ഞ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​'​മൂ​ങ്ങ​യാ​ണോ​ ,​അ​തോ​ ​ക​ട​ന്ന​ലാ​ണോ​ ​ക​ടി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​കു​ട്ടി​യോ​ട് ​ജീ​വ​ന​ക്കാ​ർ​ ​ചോ​ദി​ച്ച​തെ​ന്നു​ ​പി​താ​വ് ​പ​റ​ഞ്ഞു.
ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​വ​നി​താ​ ​ഡോ​ക്ട​ർ​ ​കു​ട്ടി​യെ​ ​തൊ​ട്ടു​പോ​ലും​ ​നോ​ക്കി​യി​ല്ല.​ ​ഒ​രു​ ​ന​ഴ്‌​സ് ​മാ​ത്ര​മാ​ണ് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ത​യാ​റാ​യ​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ര​ക്തം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​എ​ടു​ത്തു.
ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​ ​ഛ​ർ​ദി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നി​ട്ടുംയാ​തൊ​രു​ ​പ​രി​ഗ​ണ​ന​യും​ ​ഡോ​ക്ട​ർ​മാ​ർ​ ​ന​ൽ​കി​യി​ല്ല.​ ​പ​ത്ത് ​മി​നി​റ്റോ​ളം​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും​ ​ആ​ന്റി​ ​വെ​ന​മോ​ ​മ​റ്റ് ​മ​രു​ന്നു​ക​ളോ​ ​ന​ൽ​കാ​തെ സ്വ​കാ​ര്യ​ ​ആം​ബു​ല​ൻ​സി​ൽ​ ​ക​യ​റ്റി​വി​ടാ​നാ​ണ് ​ഡ്യൂ​ട്ടി​ ​ഡോ​ക്ട​ർ​ ​നി​ർ​ദേ​ശി​ച്ച​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലേ​ക്ക് ​എ​ത്തു​ന്ന​തി​ന് ​മു​മ്പ് ​മ​ക​ൻ​ ​മ​രി​ച്ചു​വെ​ന്നും​ ​ദി​ലീ​പ് ​വേ​ദ​ന​യോ​ടെ​ ​പ​റ​ഞ്ഞു.
പാ​മ്പു​ക​ടി​ച്ച​ ​ല​ക്ഷ​ണം
ഇ​ല്ലെ​ന്ന് ​ആ​ശു​പ​ത്രി
പാ​മ്പു​ക​ടി​യേ​റ്റ​തി​ന്റെ​ ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.
ശ്വാ​സ​ത​ട​സം​ ​അ​ട​ക്ക​മു​ള്ള​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​ര​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്കു​ന്ന​തി​ൽ​ ​സം​ശ​യ​ക​ര​മാ​യി​ ​ഒ​ന്നും​ ​ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ​ഡ്യൂ​ട്ടി​ ​ഡോ​ക്ട​ർ​ ​ആ​ന്റി​വെ​നം​ ​ന​ൽ​കാ​തെ​ത്ത​തെ​ന്നും​ ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഷീ​ജ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA