SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.51 AM IST

പ്രവേശന പരീക്ഷാ സോഫ്‌റ്റ്‌വെയർ സുരക്ഷിതം: എൻട്രൻസ് കമ്മിഷണർ

a

ബാഹ്യ ഇടപെടലുകൾ അസാദ്ധ്യം

തിരുവനന്തപുരം: പ്രവേശന പരീക്ഷാ സോഫ്റ്റ്‌വെയർ പൂർണമായും സുരക്ഷിതവും വിശ്വസനീയവും ബാഹ്യഇടപെടലുകൾക്ക് വിധേയമാകാത്തതുമാണെന്ന് സംസ്ഥാന എൻട്രൻസ് കമ്മിഷണർ ഇൻ ചാർജ്ജ് എ.ഷിബു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏഴ് വർഷമായി ഈ സോഫ്റ്റ്‌വെയറാണ് പ്രവേശന പരീക്ഷകൾക്ക് ഉപയോഗിക്കുന്നത്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണിത്.സ്കോർ കണക്കുകൂട്ടൽ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് .

ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ പരിഹരിച്ച ശേഷമാണിത്. പ്രൊവിഷണൽ റാങ്ക് പട്ടികയിൽ സാങ്കേതിക

പിഴവിനെ തുടർന്ന് തെറ്റായ ഉത്തരങ്ങൾക്കുള്ള നെഗറ്റീവ് മാർക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മൂല്യനിർണയ രീതിപ്രകാരം ഓരോ ശരിയുത്തരത്തിനും 3 മാർക്ക്, ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്കില്ല, തെറ്റായ ഓരോ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്ക് എന്നിങ്ങനെയാണ് സ്കോർ കണക്കാക്കുന്നത്. പ്രൊവിഷണൽ റാങ്ക് ലിസ്റ്റിൽ എല്ലാവർക്കും ശരിയുത്തരങ്ങൾക്ക് ലഭിച്ച മാർക്കും റദ്ദാക്കിയ ചോദ്യങ്ങൾക്ക് അനുവദിച്ച ആനുപാതിക മാർക്കുമാണ് ഉൾപ്പെടുത്തിയിരുന്നത്.

അന്തിമ സ്കോർ കണക്കാക്കിയതിന്റെ വിശദമായ സ്കോർ കാൽക്കുലേഷൻ കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. കാൻഡിഡേറ്റ് റെസ്പോൺസ് ഷീറ്റിൽ പിഴവുകളുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര ഓഡിറ്റ് നടത്തി. നേരത്തേ പ്രസിദ്ധീകരിച്ച റെസ്പോൺസ് ഷീറ്റും ഉത്തരങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരിച്ചു. ഭാവിയിൽ ഇത്തരം സാങ്കേതിക പിഴവുകൾ ഒഴിവാക്കുമെന്നും എൻട്രൻസ് കമ്മിഷണർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA