
തൃശൂർ: തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കോട്ടയം കല്ലറ നീണ്ടൂർ പൗലോസ് - ട്രീസ ദമ്പതികളുടെ രണ്ടാമത്തെ മകൾ സ്‌നേഹ പൗലോസാണ് (20) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സ്‌നേഹയ്ക്ക് എം.ബി.ബി.എസിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും പ്രത്യേകമായി ഒരു അദ്ധ്യാപികയെ സജ്ജീകരിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പൗലോസ് ട്രീസ ദമ്പതികൾ ഏറെക്കാലമായി കുടുംബത്തോടെ അബുദാബിയിലായിരുന്നു. പഠനത്തിനും മറ്റുമായി നാട്ടിലെത്തിയ സ്‌നേഹ, കല്ലറയിലെ പിതാവിന്റെ വീട്ടിലും ട്രീസയുടെ ആലപ്പുഴ കൈനടിയിലെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് പൗലോസ് നാട്ടിലെത്തി വീട് വാങ്ങി താമസിക്കുന്നത്. സ്‌നേഹയെ വളർത്തിയ ട്രീസയുടെ അമ്മ ഏലിയാമ്മ കഴിഞ്ഞയിടെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ :ക്രിസ്റ്റി (എം.ബി.ബി.എസ്), മരിയ (പ്ളസ്ടു വിദ്യാർത്ഥി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |