
കുറ്റ്യാടി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ പിതൃ സഹോദര പുത്രൻ ജിനേഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു മരണം. മരിച്ച വായാട് സുനിലിന്റെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടോളി ഗവ.യു.പി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റാണ്. പിതാവ്: കെ.കെ. ദാരപ്പൻ. മാതാവ്: അമ്പിളി. സഹോദരങ്ങൾ: മനോജ് (ഗവ. ഹൈസ്കൂൾ, കുറ്റിക്കാട്ടൂർ, കോഴിക്കോട്), ജിജീഷ്. മൃതദേഹം വട്ടോളി ഗവ. യു.പി സ്‌കൂളിൽ പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |