
ചേലക്കര (തൃശൂർ): കാട്ടുപന്നിയെ പിടിക്കാനൊരുക്കിയ വൈദ്യുതി കെണിയിൽപ്പെട്ട് റിട്ട. എസ്.ഐ മരിച്ച സംഭവത്തിൽ വെങ്ങാനെല്ലൂർ പൂനാട്ട് വീട്ടിൽ പി.ജെ. മാത്യുവിനെ (75) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനെല്ലൂർ തോയലിൻകരയിൽ ജോയ് (58) ആണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വയലിലേക്ക് പോയ ജോയിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ വൈദ്യുത ലൈനിൽനിന്ന് കമ്പി ഘടിപ്പിച്ച് എടുത്ത് തയ്യാറാക്കിയ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്രാണ് മരിച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് ജോയിയുടെ കൃഷിഭൂമിക്ക് സമീപത്തെ കൃഷിഭൂമിയുടമയായ മാത്യു പിടിയിലായത്. കാട്ടുപന്നിയെ പിടിച്ച് ഇറച്ചിയാക്കി വിറ്റ കേസിൽ ഇയാൾ നേരത്തേ പ്രതിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |