തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സർക്കാരിന് വേണ്ടി ഗതാഗതവകുപ്പ് സെക്രട്ടറി, കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ, ലാ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി എത്രയും വേഗം ഒരു യോഗം വിളിച്ച് കാര്യങ്ങൾ ചർച്ചചെയ്ത് കെഎസ്ആർടിസി ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഈ തീരുമാനം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗത വകുപ്പ് സെക്രട്ടറി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നൽകണം. നിർദ്ദേശങ്ങൾ എം ഡി കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയുടെയോ കെഎസ്ആർടിസി എംഡിയുടെയോ തീരുമാനത്തിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർ അധികാരപ്പെട്ട കോടതിയെ സമീപിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
ക്രമരഹിതമായ ശമ്പള വിതരണം, ഡി എ നിഷേധം, ജീവനക്കാരിൽ നിന്ന് റിക്കവറി നടത്തിയ എൻ പി എസ് തുക അടയ്ക്കാതിരിക്കുക, എൻ പിഎസ് പെൻഷനിലെ അനിശ്ചിതത്വം, പി എഫ് തുക വൈകിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജീവനക്കാരുടെ സംഘടനാ നേതാവ് എസ് അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Kerala State Human Rights Commission Chairperson Justice Alexander Thomas has said that denying KSRTC employees their eligible benefits is illegal and violates Article 300A of the Constitution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |