SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ഡോ. കെ.എം. ചെറിയാൻ നിര്യാതനായി

kmc

ചെങ്ങന്നൂർ: ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് സർജൻ പദ്മശ്രീ ഡോ. കെ.എം. ചെറിയാൻ (82)ബംഗളൂരുവിൽ നിര്യാതനായി. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാർഡിയോതൊറാസിക് സർജറി, പീഡിയാട്രിക് കാർഡിയാക് സർജറി സ്പെഷ്യലിസ്റ്റ് എന്നിവയിലൂടെ ശ്രദ്ധേയനായി. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി, ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, പീഡിയാട്രിക് ട്രാൻസ‌്പ്ളാന്റ് , ടി.എം.ആർ (ലേസർ ഹാർട്ട് സർജറി) എന്നിവ വിജയകരമായി നടത്തിയത് അദ്ദേഹമാണ്. വിവിധ യൂണിവേഴ്സിറ്റികൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1991 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംസ്കാരം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ബംഗളൂരുവിൽ . കുടംബസമേതം ബംഗളൂരുവിലാണ് താമസം. ചെങ്ങന്നൂർ കോട്ടൂരേത്ത് കുടുംബാംഗമാണ്. ഭാര്യ:സെലിൻ ചെറിയാൻ. മക്കൾ : സഞ്ജയ് ചെറിയാൻ,സന്ധ്യ ചെറിയാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR KM CHERIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA