
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 65 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റൂബൽ മണ്ഡൽ ( 28), ഹസ്ബുൾ എസ്.കെ (20), പ്രായപൂർത്തിയാവാത്തയാൾ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലോടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ റെയിൽവേ പൊലീസിന്റെയും കേരള പൊലീസിന്റെയും സംയുക്തമായ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. നാല് വലിയ യാത്രാ ബാഗുകളിൽ ചെറിയ കിറ്റുകളാക്കിയ നിലയിലായിരുന്നു കഞ്ചാവ്. തിരുപ്പതിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേയ്ക്ക് എത്തിയ പൂനെ എക്സ്പ്രസിലാണ് ഇവരെത്തിയത്. പൊലീസിനെ കണ്ട് പരിഭ്രാന്തരായതോടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. മുൻപും സമാന രീതിയിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും റെയിൽവേ സ്റ്റേഷന് സമീപം എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇവ കൈമാറുതത്. ഇവരുടെ മലയാളി ബന്ധവും പൊലീസ് തേടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |