തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 30ന് സംസ്ഥാനത്തെത്തും. കേരളകൗമുദിയുടെ 115-ാമത് വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടക്കുന്ന ആഘോഷപരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആലപ്പുഴയിലെ ലിയോ തേർട്ടീൻന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. തുടർന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യും. അതുകഴിഞ്ഞ് ഹെലികോപ്ടറിൽ തിരുവനന്തപുരത്തെത്തും. വൈകിട്ട് അഞ്ചിന് ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ലോക് ഭവനിൽ വിശ്രമിക്കും. 30ന് രാവിലെ ബംഗളൂരുവിൽ നിന്നാണ് ഉപരാഷ്ട്രപതി പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |