SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.22 AM IST

മാസപ്പടിക്കേസ്: ചോദ്യം ചെയ്യൽ തുടർന്ന് ഇ.ഡി

a

കൊച്ചി: മാസപ്പടി കേസിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകനും ജോയിന്റ് മാനേജിംഗ് ഡയറക്‌ടറുമായ ശരൺ എസ്. കർത്ത എന്നിവരെ ഇ.ഡി ചോദ്യം ചെയ്‌തു. കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഇന്നലെ രാവിലെ 10നാണ് ഇരുവരും ഹാജരായത്. സി.എം.ആർ.എല്ലിന്റെ 15 വർഷത്തെ സാമ്പത്തികയിടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ശരണിന് നിർദ്ദേശം നൽകിയിരുന്നു. എംപവർ ഇന്ത്യാ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്‌ടറാണ് ജയ. വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കാതിരുന്നിട്ടും വീണാ വിജയന് 50 ലക്ഷം രൂപ എംപവർ ഇന്ത്യ നൽകിയത് സംബന്ധിച്ചാണ് ഇ.ഡി ചോദിച്ചതെന്ന് അറിയുന്നു.

സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA