SignIn
Kerala Kaumudi Online
Monday, 26 October 2026 4.55 AM IST

ശാസ്ത്രസാഹിത്യ പുരസ്‌കാരം

a

തിരുവനന്തപുരം:ശാസ്ത്ര സാഹിത്യ പുരസ്ക്കാരത്തിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ബാലശാസ്ത്രസാഹിത്യം, ജനപ്രിയ ശാസ്ത്രസാഹിത്യം, ഗഹനമായ ശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവർത്തന പുരസ്‌കാരം, ശാസ്ത്രഗ്രന്ഥം മലയാള പരിഭാഷ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. 50,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2025ൽ പ്രസിദ്ധീകരിച്ചതായിരിക്കണം. അവസാന തീയതി നവംബർ 10. അപേക്ഷാഫോം www.kscste.kerala.gov.inൽ നിന്ന് ഡോൺലോഡ് ചെയ്യാം. ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഫോൺ: 04712548244.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA