SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

a

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസസ്, അഗ്രികൾച്ചറൽ സയൻസസ്, എൻവയോൺമെന്റൽ സയൻസസ്, വെറ്ററിനറി സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ്, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നാല് വർഷത്തെ ബിരുദവും അഞ്ച് വർഷം സാധുതയുള്ള ജെ.ആർ.എഫ് (യു.ജി.സി/സി.എസ്‌.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി ഫെലോഷിപ്പ്) എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്. അവസാന തീയതി നവംബർ 8. കൂടുതൽ വിവരങ്ങൾക്ക്:https://rgcb.res.in/phdadmission-2027-I/.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA